പ്ലാസ്റ്റിക് പാഴ്വസ്തു നിര്‍മാര്‍ജനം
നവംബര്‍ 18ബുധനാഴ്ചത്തെ യോഗതീരുമാനപ്രകാരം കായക്കൊടി പഞ്ചായത്തിലെ പാഴ്വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരു വന്‍പദ്ധതിക്ക് തുടക്കം കുറിച്ചു.2010 ല്‍ കായക്കൊടി പഞ്ചായത്തിലെ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ മുഴുവനും കായക്കൊടി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് പ്ലാസ്റ്റിക് സെമിത്തേരിയില്‍ അടക്കം ചെയ്തതാണ്.എന്നാല്‍ ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ റോഡ് ടാറിങ്ങിന് ഉപയോഗപ്രദമാക്കുന്ന പ്രവര്‍ത്തനവുമായാണ് മുന്നോട്ടു പോകുന്നത്.
ഡിസംബര്‍ 2 ഭോപ്പാല്‍ ദിനം
നവംബര്‍ 30 തിങ്കളാഴ്ചത്തെ പരിസ്ഥിതി ക്ലബ്ബ് യോഗ തീരുമാനപ്രകാരം ഭോപ്പാല്‍ ദിനത്തില്‍ ദുരന്ത രക്തസാക്ഷികള്‍ക്ക് ആദരാഞ്ചലികള്‍ അര്‍പ്പിച്ചുകൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ കൂടാതെ രക്ഷാകര്‍ത്താക്കളും നാടകം കാണാന്‍ എത്തി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് ഭോപ്പാല്‍ ദുരന്തത്തിന്റെ സി.ഡി പ്രദര്‍ശനവും നടന്നു.അതിനുശേഷം സെമിനാര്‍, ക്വിസ്സ് മത്സരം എന്നിവയും നടത്തി.ഹെഡ്മാസ്റ്റര്‍ എന്‍.കെ.അശോകന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.അമ്മത് മാസ്റ്റര്‍,കെ.ജയരാജന്‍,കെപി.സുരേഷ് ,വി.പി കുഞ്ഞബ്ദുള്ള,എ.എന്‍ വിജയന്‍,പികെ ബഷീര്‍,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.സീഡ് കോ.ഓഡിനേറ്റര്‍ എം.പി.മോഹന്‍ദാസ് നന്ദി രേഖപ്പെടുത്തിആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളര്‍ത്തി സംരക്ഷിക്കല്‍ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം
ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം.കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി എറെ ജനശ്രദ്ധ പിടിച്ചുപറ്റി.
സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001 വൃക്ഷത്തൈകള്‍
നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.
നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു.
ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍നാസര്‍ , വി.പി സന്തോഷ്,കെ.കെ ഷനിത്ത്(സീഡ് മാതൃഭൂമി) എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ഗ്രീന്‍ ക്ലബ്ബ് കോ.ഓര്‍ഡിനേറ്റര്‍ എം.പി മോഹന്‍ദാസ് സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.