Saturday

കായക്കൊടി ഹൈസ്ക്കൂളിന്
ഓവറോള്‍ ട്രോഫി







ഡിസംബര്‍ 13,14 തിയ്യതികളില്‍ വടകര എം.യു.എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന ഐ.ടി മേളയില്‍ കായക്കൊടി ഹൈസ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.മലയാളം ടൈപ്പിങ്ങില്‍ മിഗ്ദാദ് നാസര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിങ് മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി..ടി പ്രൊജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.ഈ മൂന്ന് വിദ്യാര്‍ഥികളും ജനുവരി 13,14 തിയ്യതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരിക്കുന്നു.

Balasathra congress


<

Friday

സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം

സംപ്തംബര്‍ 20ന് സ്ക്കൂള്‍ തലത്തിലാറംഭിച്ചുലിനക്സ് ഇന്‍സ്റ്റാള്‍
ചെയ്യുന്നത് കുട്ടികളെപരിശീനിപ്പിച്ചുകുട്ടികള്‍ കൊണ്ടുവന്ന
ലാപ്ടോപ്പുകളിലുംഡെസ്ക്ക്ടോപ്പുകളിലും ലിനക്സ്ഇന്‍സ്റ്റാള്‍
ചെയ്തുകൊടത്തു.സി.ഡിയുടെപകര്‍പ്പുകള്‍സൗജന്യമായി
വിതരണം ചെയ്തുജിമ്പ്സോഫ്റ്റ്വെയര്‍ഉപയോഗിച്ച്പോസ്റ്ററു
ള്‍തയ്യാറാക്കി വീടുകളില്‍ വിതരണംചെയ്തു.സെമിനാറുകള്‍സംഘടി
പ്പിച്ചുപ്രൊജക്ടിസൂടെകണ്ടെത്തിയ വസ്തുതകളുംപരിഹാര നിര്‍ദ്ദേ
ശങ്ങളുംപൊതുജനങ്ങളുടെ ശ്രദ്ധയില്‍കൊണ്ടു വരുന്നതിനായി
സ്ക്കൂള്‍ വെബ്സൈറ്റില്‍ഉള്‍പ്പെടുത്തി















Thursday

Environmental Club








ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം.കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001 വൃക്ഷത്തൈകള്‍നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു.