Thursday

Environmental Club








ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം.കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001 വൃക്ഷത്തൈകള്‍നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു.

No comments:

Post a Comment