Tuesday

എന്റെ ഭാഷ

ലോകത്തിലേറ്റം മികച്ച ഭാഷ,
മലയാളമാണെന്റെ ജന്മ ഭാഷ
മലയാളമെന്നാല്‍ പര്യായം വരാത്തൊരീ -
മാനസോല്ലാസത്തിനുറവ കേന്ദ്രം
അമ്മ തന്‍ ചുണ്ടില്‍ നിന്നാദ്യമായി-താരാട്ട്
കേട്ടന്നുറങ്ങിയുണര്‍ന്ന ഭാഷ
ഹാസ്യവും ക്രൗര്യവും കദന കഥകളും
തോറ്റവും നാട്ടിലെ നാട്ടിപ്പാട്ടും
കേട്ടുവളര്‍ന്നു ഞാന്‍ നാടിന്റെ സ്പന്ദനം
ഊറ്റിയെടുത്തൊരീ രംഗഭാഷ !
അറിവിന്റെ ഭാണ്ഡം നിറയ്ക്കുവാന്‍ പോരുന്ന
മുത്തുമണികള്‍ നിറഞ്ഞ ഭാഷ
കൗമാരസ്വപ്നങ്ങള്‍ കവിതയായ് മാറിയ
സംഗീത റാണിയാണെന്റെ ഭാഷ !
ഈ ഭാഷ തന്നെയാണെന്നെ-
ഞാനാക്കിയതെന്നതു സത്യമെന്നറിയുന്നു ഞാന്‍
ഞാനൊരു മലയാളിയെന്നതില്‍-മുറ്റിയൊ-
രഭിമാനമെന്നിലുണ്ടെന്ന സത്യം
ആഹാരനീഹാര നിദ്രാദി വേളയില്‍
എന്നെപ്പുണരുന്നൊരാത്മ സത്യം!

പി. അഹമ്മദ് പാലങ്ങാട്

No comments:

Post a Comment